Wed, 26 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Wild Elephant

Pathanamthitta

ക​ല്ലേ​ലി​യി​ല്‍ കാ​ട്ടാ​ന

കൃ​ഷി​യും ഫെ​ന്‍​സിം​ഗും ത​ക​ര്‍​ത്തു

കോ​ന്നി: ക​ല്ലേ​ലി സ്‌​കൂ​ളി​നു സ​മീ​പം ജ​ന​വാ​സ മേ​ഖ​ല​യി​ല്‍ കാ​ട്ടാ​ന​ക്കൂ​ട്ടം വ്യാ​പ​ക​മാ​യി കൃ​ഷി ന​ശി​പ്പി​ച്ചു. ഒ​രേ​ക്ക​ര്‍ സ്വ​ദേ​ശി താ​ന്നി​മൂ​ട്ടി​ല്‍ ഷെ​മീ​റി​ന്‍റെ കൃ​ഷി​യി​ട​ത്തി​ലാ​ണ് കാ​ട്ടാ​ന​ക​ള്‍ വ​ന്‍ നാ​ശ​ന​ഷ്ടം വ​രു​ത്തി​യ​ത്. വ​ന്യ​ജീ​വി​ക​ളി​ല്‍ നി​ന്ന് കൃ​ഷി സം​ര​ക്ഷി​ക്കു​ന്ന​തി​നാ​യി ഷെ​മീ​ര്‍ ഒ​രു ല​ക്ഷ​ത്തോ​ളം രൂ​പ മു​ട​ക്കി നി​ര്‍​മി​ച്ച സോ​ളാ​ര്‍ ഫെ​ന്‍​സിം​ഗ് ഉ​ള്‍​പ്പെ​ടെ​യു​ള്ള സു​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ള്‍ ആ​ന​ക്കൂ​ട്ടം പൂ​ര്‍​ണ​മാ​യി ത​ക​ര്‍​ത്തു.

വ​രാ​നി​രി​ക്കു​ന്ന ഓ​ണ​വി​പ​ണി ല​ക്ഷ്യ​മി​ട്ട് ക​ട​മെ​ടു​ത്ത് ഇ​റ​ക്കി​യ 350 മൂ​ട് ഏ​ത്ത​വാ​ഴ​ക​ളും പത്തു മൂ​ട് ക​പ്പ​യും കാ​ട്ടാ​ന​ക​ള്‍ പൂ​ര്‍​ണ​മാ​യും ന​ശി​പ്പി​ച്ചു.​പ്ര​ദേ​ശ​ത്ത് വ​ന്യ​ജീ​വി ശ​ല്യം അ​നു​ദി​നം രൂ​ക്ഷ​മാ​കു​ന്ന​തി​ല്‍ നാ​ട്ടു​കാ​രും ക​ര്‍​ഷ​ക​രും ക​ടു​ത്ത ആ​ശ​ങ്ക​യി​ലാ​ണ്. വ​നം​വ​കു​പ്പ് അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ട്ട് ക​ര്‍​ഷ​ക​ന് അ​ര്‍​ഹ​മാ​യ ന​ഷ്ട​പ​രി​ഹാ​രം ന​ല്‍​ക​ണ​മെ​ന്നും, വ​ന്യ​ജീ​വി​ക​ള്‍ ജ​ന​വാ​സ മേ​ഖ​ല​യി​ലേ​ക്ക് ഇ​റ​ങ്ങു​ന്ന​തു ത​ട​യാ​ന്‍ ശാ​ശ്വ​ത പ​രി​ഹാ​രം കാ​ണ​ണ​മെ​ന്നു​മാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം. ഒ​രി​ട​വേ​ള​യ്ക്ക് ശേ​ഷം ഹാ​രി​സ​ണ്‍ എ​സ്റ്റേ​റ്റി​ല്‍ കൈ​ത കൃ​ഷി​യും ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

Kerala

ആ​റ​ളം ഫാ​മി​ൽ ചെ​ത്തു​തൊ​ഴി​ലാ​ളി​യെ ആ​ന ഓ​ടി​ച്ചു; ര​ക്ഷ​പ്പെ​ട്ട​ത് ത​ല​നാ​രി​ഴ​യ്ക്ക്

ഇ​രി​ട്ടി: ആ​റ​ളം ഫാ​മി​ൽ ചെ​ത്തു​തൊ​ഴി​ലാ​ളി​യെ കാ​ട്ടു​കൊ​മ്പ​ൻ ഓ​ടി​ച്ചു. തൊ​ഴി​ലാ​ളി​യാ​യ കാ​ക്ക​യ​ങ്ങാ​ട് പാ​റ​ക്ക​ണ്ടം സ്വ​ദേ​ശി സി​നേ​ഷ് ര​ക്ഷ​പ്പെ​ട്ട​ത് ത​ല​നാ​രി​ഴ​യ്ക്ക്.

ഇ​ന്ന് പു​ല​ർ​ച്ചെ 6.15 ഓ​ടെ ആ​റ​ളം ഫാം ​ബ്ലോ​ക്ക് ഒ​ന്നി​ലാ​യി​രു​ന്നു സം​ഭ​വം. പു​ല​ർ​ച്ചെ ബ്ലോ​ക്ക് അ​ഞ്ചി​ലെ ജോ​ലി സ്ഥ​ല​ത്തേ​ക്കു പോ​കു​മ്പോ​ളാ​യി​രു​ന്നു ആ​ന സി​നേ​ഷി​ന്‍റെ വാ​ഹ​ന​ത്തി​നു​നേ​രേ തി​രി​ഞ്ഞ​ത്.

ബ്ലോ​ക്ക് ഒ​ന്നി​ൽ എ​ത്തി​യ​പ്പോ​ൾ കൊ​മ്പ​ൻ വ​ഴി​മു​റി​ച്ചു​ക​ട​ക്കു​ന്ന​തു​ക​ണ്ട് സി​നേ​ഷ് ബൈ​ക്ക് ദൂ​രെ നി​ർ​ത്തി ആ​ന ക​ട​ന്നു​പോ​കാ​നാ​യി കാ​ത്തു​നി​ന്നു. ആ​ന റോ​ഡ് മു​റി​ച്ചു​ക​ട​ന്ന് കാ​ടി​നു​ള്ളി​ലേ​ക്കു​ക​യ​റി എ​ന്ന് ഉ​റ​പ്പി​ച്ച​ശേ​ഷം മൊ​ബൈ​ൽ ഓ​ണാ​ക്കി വീ​ഡി​യോ എ​ടു​ത്തു​കൊ​ണ്ട് വാ​ഹ​നം മു​ൻ​പോ​ട്ട് എ​ടു​ത്തു​വ​ന്ന സി​നേ​ഷി​നു​നേ​രേ ആ​ന തി​രി​യു​ക​യാ​യി​രു​ന്നു.

ചി​ന്നം വി​ളി​ച്ച് കൊ​മ്പ​ൻ അ​ക്ര​മാ​സ​ക്ത​നാ​യി വാ​ഹ​ന​ത്തി​നു നേ​രേ പാ​ഞ്ഞ​ടു​ക്കു​ന്ന​തു സി​നേ​ഷ് പ​ക​ർ​ത്തി​യ വീ​ഡി​യോ​യി​ൽ കാ​ണാ​ൻ ക​ഴി​യും. ആ​ന പാ​ഞ്ഞെ​ടു​ത്ത​പ്പോ​ൾ ആ​ത്മ​സം​യ​മ​നം വി​ടാ​തെ വാ​ഹ​നം വേ​ഗ​ത്തി​ൽ ഓ​ടി​ച്ചു​പോ​യ​തി​നാ​ൽ വ​ലി​യ ദു​ര​ന്തം ഒ​ഴി​വാ​ക്കി.

ആ​ന ഓ​ടി​ച്ച ദൃ​ശ്യം സി​നേ​ഷ് ത​ന്നെ​യാ​ണ് സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പ​ങ്കു​വെ​ച്ച​ത്. ഈ ​സ​മ​യം മ​റ്റ് യാ​ത്ര​ക്കാ​ർ ഇ​ല്ലാ​തി​രു​ന്ന​തും വ​ൻ ദു​ര​ന്തം ഒ​ഴി​വാ​ക്കി . ര​ണ്ട് വ​ർ​ഷം മു​ൻ​പ് സി​നേ​ഷി​നെ ബ്ലോ​ക്ക് അ​ഞ്ചി​ൽ വ​ച്ച് ആ​ന ഓ​ടി​ച്ചി​രു​ന്നു. ഫാ​മി​നു​ള്ളി​ലെ മ​ൺ​റോ​ഡി​ൽ വ​ച്ചാ​യി​രു​ന്നു അ​ന്ന​ത്തെ ആ​ക്ര​മ​ണം. ബൈ​ക്ക് ഉ​പേ​ക്ഷി​ച്ച് ഓ​ടി ര​ക്ഷ​പ്പെ​ട്ട സി​നേ​ഷി​ന്‍റെ പി​ന്നാ​ലെ ഏ​റെ​ദൂ​രം കാ​ട്ടാ​ന പി​ന്തു​ട​ർ​ന്നി​രു​ന്നു.

Kerala

ആ​റ​ള​ത്ത് വീ​ണ്ടും കാ​ട്ടാ​ന​യു​ടെ ആ​ക്ര​മ​ണം; വി​ദ്യാ​ർ​ഥി ര​ക്ഷ​പ്പെ​ട്ട​ത് ത​ല​നാ​രി​ഴ​യ്ക്ക്

ഇ​രി​ട്ടി: ആ​റ​ളം പു​ന​ര​ധി​വാ​സ മേ​ഖ​ല​യി​ൽ ആ​ന​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ​നി​ന്ന് വി​ദ്യാ​ർ​ഥി അ​ദ്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ടു. ബ്ലോ​ക്ക് ഒ​ന്പ​തി​ൽ രാ​വി​ലെ ഏ​ഴ​ര​യോ​ടെ​യാ​ണു സം​ഭ​വം. ബ്ലോ​ക്ക് ഒ​മ്പ​തി​ലെ താ​മ​സ​ക്കാ​ര​നാ​യ സി.​കെ.​ ആ​ദി​ത്താ​ണ് (17) ആ​ന​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ​നി​ന്നു ര​ക്ഷ​പ്പെ​ട്ട​ത്.

ആ​ദി​ത്തി​നു​നേ​രെ ആ​ന ചി​ന്നംവി​ളി​ച്ച് ഓ​ടി​യ​ടു​ക്കു​ക​യാ​യി​രു​ന്നു. ആ​ന വ​രു​ന്ന​ത് ക​ണ്ട ആ​ദി​ത്ത് സ​മീ​പ​ത്തെ ബാ​ബു ജാ​ന​കി​യു​ടെ വീ​ട്ടി​ലേ​ക്ക് ഓ​ടി​ക്ക​യ​റി ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. ആ​ന പോ​യി എ​ന്ന് ഉ​റ​പ്പി​ച്ച ശേ​ഷം മ​റ്റൊ​രു വ​ഴി​യി​ലൂ​ടെ​യാ​ണ് ആ​ദി​ത്ത് കോ​ള​ജി​ലേ​ക്ക് പോ​യ​ത്.

കാ​ക്ക​യ​ങ്ങാ​ടു​ള്ള ഐ​ടി​ഐ വി​ദ്യാ​ർ​ഥി​യാ​ണ് ആ​ദി​ത്ത്. രാ​വി​ലെ കോ​ള​ജി​ലേ​ക്ക് പോ​കു​ന്ന വ​ഴി​യാ​ണ് ആ​ന​യു​ടെ മു​ൻ​പി​ൽ​പ്പെ​ട്ട​ത്. ആ​ന​യു​ടെ ചി​ന്നംവി​ളി കേ​ട്ട​യു​ട​നെ സ​മീ​പ​ത്തെ വീ​ട്ടി​ലേ​ക്ക് ഓ​ടി​ക്ക​യ​റു​ക​യാ​യി​രു​വെ​ന്ന് ആ​ദി​ത്ത് പ​റ​ഞ്ഞു.

ജോ​ലി​ക്ക് പോ​കു​ന്ന​വ​രും വി​ദ്യാ​ർ​ഥി​ക​ളും വ​യ​സാ​യ​വ​രും ഉ​ൾ​പ്പെ​ടെ നി​ര​വ​ധി​പേ​ർ ഇ​തു​വ​ഴി ദി​വ​സ​വും യാ​ത്ര ചെ​യ്യു​ന്നു​ണ്ട്. ഇ​വ​രു​ടെ​യെ​ല്ലാം ജീ​വ​ൻ അ​പ​ക​ട​ത്തി​ലാ​കു​ന്ന വി​ധ​ത്തി​ൽ ആ​ന​ക​ൾ മേ​ഖ​ല​യി​ൽ ത​മ്പ​ടി​ച്ചി​രി​ക്കു​ക​യാ​ണെ​ന്ന് നാ​ട്ടു​കാ​ർ പ​റ​ഞ്ഞു.

District News

കാട്ടാനക്കൂട്ടം വീണ്ടും കൃഷി നശിപ്പിച്ചു; ഒരാഴ്ചക്കുള്ളിൽ മൂന്നാം തവണ

പത്തനംതിട്ട ജില്ലയിലെ കോന്നി കുളത്തുമൺ മേഖലയിൽ കാട്ടാന ആക്രമണം രൂക്ഷമാകുന്നു. കഴിഞ്ഞ ഒരാഴ്ചക്കുള്ളിൽ ഇത് മൂന്നാം തവണയാണ് കാട്ടാനക്കൂട്ടം ജനവാസ മേഖലയിലിറങ്ങി വ്യാപകമായി കൃഷി നശിപ്പിക്കുന്നത്. ഇന്ന് പുലർച്ചെയും കുളത്തുമൺ വള്ളിക്കോട് പ്രദേശങ്ങളിലെ പാടശേഖരങ്ങളിൽ ഇറങ്ങിയ കാട്ടാനക്കൂട്ടം വാഴ, കപ്പ, തെങ്ങ്, റബർ ഉൾപ്പെടെയുള്ള വിളകൾ വ്യാപകമായി നശിപ്പിച്ചു. രാത്രികാലങ്ങളിലാണ് പ്രധാനമായും ആനകൾ കൂട്ടമായി എത്തുന്നത്. കൃഷിയിടങ്ങളിലെ വേലികൾ തകർത്ത് അകത്തുകടക്കുന്ന ആനകൾ കർഷകരുടെ മാസങ്ങളായുള്ള അധ്വാനത്തെയാണ് ഇല്ലാതാക്കുന്നത്. നൂറുകണക്കിന് വാഴത്തോട്ടങ്ങളും കപ്പ കൃഷിയിടങ്ങളും പൂർണ്ണമായും നശിച്ചു. കഴിഞ്ഞ ആഴ്ചയും ഇതേ പ്രദേശത്ത് കാട്ടാനകൾ വ്യാപകമായ നാശനഷ്ടങ്ങൾ വരുത്തിയിരുന്നു. ഇത് പ്രദേശത്തെ കർഷകരെ വലിയ ആശങ്കയിലാക്കിയിരിക്കുകയാണ്. വന്യജീവി ആക്രമണങ്ങളിൽ നിന്ന് തങ്ങളുടെ കൃഷിയെയും ജീവനെയും സംരക്ഷിക്കാൻ വനം വകുപ്പ് അടിയന്തിര നടപടികൾ സ്വീകരിക്കണമെന്ന് കർഷകർ ആവശ്യപ്പെട്ടു.

Latest News

Corehub Up